“You don’t choose your family, കുടുംബാംഗങ്ങളെ ദൈവം തരുന്നതാണ്”  എന്നതിൽ ഊന്നി, കഴിഞ്ഞ മൂന്ന് വർഷക്കാലം സെക്രട്ടറി എന്ന നിലയിൽ ഉണ്ടായ അനുഭവങ്ങളെ സൂചിപ്പിച്ചു, കുടുംബത്തിലെ അംഗങ്ങളുടെ സ്നേഹവും കരുതലും അനുഭവിച്ചതിനെ പരാമർശിച്ചു, സെക്രട്ടറി ശ്രീ Joby Mathew പുന്നശ്ശേരിൽ എല്ലാവര്ക്കും  സ്വാഗതം ആശംസിച്ചു.

മാതാപിതാക്കൾ  മക്കളോടും, മക്കൾ മാതാപിതാക്കളോടും, പുലർത്തേണ്ട ഉത്തരവാദിത്തങ്ങളെയും കടമകളെയും ഓർമ്മിപ്പിച്ചു കൊണ്ട്, റെവ ഫാ ഗീവര്ഗീസ് കരിത്തലക്കൽ അച്ചൻ, കുടുംബയോഗം വാർഷികം,  ഓൺലൈനായി ഉത്ഖാടനം നിർവ്വഹിച്ചു.

അദ്ധ്യക്ഷ പ്രസംഗം നടത്തുക മാത്രമല്ല, കുടുംബയോഗ വാർഷികത്തിന്റെ ആദിയോടന്ത്യം വരെ എല്ലാ കാര്യങ്ങളിലും, ഒരു വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപകൻ എന്നപോലെ, മേൽനോട്ടം നിർവ്വഹിച്ച ജോൺ സർ, വെട്ടിക്കുന്നേൽ പള്ളി വികാരി, റെവ ഫാ യാക്കോബ് അച്ചനെ മുഖ്യ സന്ദേശം നൽകുവാനായി ക്ഷണിച്ചു.

ദൂത് നൽകിയ, റെവ ഫാ യാക്കോബ് അച്ചൻ, കുടുംബത്തിന്റെ ചരിത്രത്തെ പരാമർശിച്ചു, ഇടപ്പള്ളിയിൽ നിന്ന് നൂറ്റാണ്ടുകൾക്കു മുൻപ് വന്ന ഒരപ്പന്റെ മക്കൾ ആണ് എല്ലാവരും എന്ന ബോധ്യം ഉണ്ടായിരിക്കണം എന്നത് ഓർമ്മിപ്പിച്ചു. ആ ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തിയ പ്രകാരം വെട്ടിക്കുന്നേൽ പള്ളിയെ മംഗലപ്പള്ളി കുടുംബത്തിന്റെ കുടുംബപ്പള്ളിയായി കരുതി ഇവിടേയ്ക്ക് എക്കാലവും കടന്നു വരുവാൻ ശ്രദ്ധിക്കണം എന്നത് സൂചിപ്പിച്ചു.

പ്രാർഥിക്കുന്ന കുടുംബമായി, “വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു” എന്ന വിധത്തിൽ, സഹായം ആവശ്യമുള്ള കുടുംബാംഗങ്ങൾക്ക്, അത് ചെയ്തു കൊടുക്കുന്ന കുടുംബ മായി, എല്ലാവരോടുമായി നല്ല ബന്ധത്തിൽ , കുടുംബാംഗങ്ങൾക്കിടയിൽ നല്ല ആശയവിനിമയം സാദ്ധ്യമാക്കി, മുന്നോട്ട് പോകുവാൻ എല്ലാവര്ക്കും ബാധ്യതയുണ്ട് എന്നത് അച്ചൻ വിശദമാക്കി.

 

നന്ദി പ്രകാശിപ്പിച്ച ശ്രീ PI Johnykkutty(Raju)പുന്നശ്ശേരിൽ, മംഗലപ്പള്ളി കുടുംബ ചരിത്രത്തെ നന്നായി പഠിച്ചിട്ടാണ് ഈ യോഗത്തിലേക്ക് വന്നത് എന്ന് സൂചിപ്പിക്കുക മാത്രമല്ല, വാർഷികങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നല്ല ഒരു പ്രസംഗമായിരുന്നു അച്ഛന്റേതു എന്ന് എടുത്തു പറയുകയുണ്ടായി.

വെട്ടിക്കുന്നേൽ പള്ളിയുടെ സ്ഥാപനത്തിന് തന്നെ കാരണഭൂതനായി തീർന്ന, എന്നാൽ അകാലത്തിൽ ദിവൻഗതനായ കുമ്മൻകുളം ശെമ്മാശന്റെ ഛായാ ചിത്രം വെട്ടിക്കുന്നേൽ പള്ളിയിൽ സ്ഥാപിക്കുവാനുള്ള, ഏർപ്പാടുകൾ ചെയ്യണമെന്ന യാക്കോബ് അച്ഛന്റെ അഭ്യർത്ഥനയെ കുടുംബാന്ഗങ്ങൾ കരഘോഷത്തോടെ പിന്തുണക്കുകയുണ്ടായി.

Leave a Comment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *